കൊവിഡ് മാനദണ്ഡം ലംഘിച്ചു; സുരേഷ് റൈനയും സുസൈൻ ഖാനും അറസ്റ്റിൽ

Suresh Raina and Sussanne Khan arrested in a raid at Mumbai club for violating Covid norms

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റൈന, നടൻ ഹൃത്വിക് റോഷന്റെ മുൻ ഭാര്യയും ഇന്റീരിയർ ഡിസൈനറുമായ സുസൈൻ ഖാൻ എന്നിവർ അറസ്റ്റിൽ. മുംബൈ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഗായകൻ ഗുരു രൺധാവയും അറസ്റ്റിലായിരുന്നു.

മുംബൈ വിമാനത്താവളത്തിന് സമീപത്തുള്ള മുംബൈ ഡ്രാഗൺഫ്ലൈ ക്ലബിൽ നടന്ന റെയ്ഡിലാണ് അറസ്റ്റ് നടന്നത്. 34 പേരെയാണ് ഇവിടെ നിന്നും അറസ്റ്റ് ചെയ്തത്. ഇതിൽ മുംബൈ ക്ലബ്ബിലെ ഏഴ് സ്റ്റാഫംഗങ്ങളും ഉൾപെടുന്നു. ഐപിസി സെക്ഷൻ 188, 269, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നിയമാനുസൃതമായതിൽ കൂടുതൽ അതിഥികളെ ക്ലബ്ബിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും വന്നവരാരും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.

Content Highlights; Suresh Raina and Sussanne Khan arrested in a raid at Mumbai club for violating Covid norms