ഒമാനിൽ നാല് പേർക്ക് ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് ബാധയേറ്റതായി സംശയമുള്ളതായി ആരോഗ്യ മന്ത്രാലയം. ബ്രിട്ടനിൽ നിന്നെത്തിയ നാല് പേർക്കാണ് ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസാണോ ബാധിച്ചതെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധന നടത്തുന്നതെന്ന് ഒമാൻ ആരോഗ്യ മന്ത്രി ഡോ അഹ്മദ് അൽ സൈദി വ്യക്തമാക്കി.
പരിശോധന ഫലങ്ങൾ ഉടൻ പുറത്ത് വിടുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് നേരത്തെയുണ്ടായിരുന്ന വൈറസിനേക്കാൾ കൂടുതൽ അപകടകാരിയാണെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാത്രവുമല്ല രാജ്യത്ത് ഇപ്പോൾ നൽകി കൊണ്ടിരിക്കുന്ന കൊവിഡ് വാക്സിൻ പുതിയ തരത്തിൽപെട്ട വൈറസിനെതിരേയും ഫലപ്രദമാണെന്നും ആരോഗ്യമന്ത്രി അഭിപ്രായപെട്ടു.
Content Highlights; Oman says it suspects four cases of new mutated covid