യുകെയിൽ നിന്നെത്തിയ 8 പേർക്ക് കൊവിഡ്; കൊവിഡിൻ്റെ വകഭേദമാണോ എന്ന് പരിശോധിക്കും

8 From UK Test Positive After Arrival In India Amid Mutant Strain Fears

യുകെയിൽ നിന്നു മടങ്ങിയെത്തിയ 8 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലണ്ടനിൽ നിന്നു ഡൽഹിയിലിറങ്ങിയ 5 പേർക്കും കൊൽക്കത്തയിലിറങ്ങിയ 2 പേർക്കും ചെന്നൈയിലേക്കു പോയ ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ കണ്ടെത്തിയ വൈറസിൻ്റെ വകഭേദമാണോ ഇതെന്നു സ്ഥിരീകരിക്കാൻ ഇവരിൽ നിന്നു ശേഖരിച്ച സ്രവ സാംപിളിലെ വൈറസിനെ ജനിതക ശ്രേണീകരണം ചെയ്യാനുള്ള നടപടികളിലേക്ക് കടന്നിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെ രാത്രി എത്തിയ 2 വിമാനങ്ങളിലേതടക്കം യാത്രക്കാരുടെ പരിശോധനാഫലം വരാനിരിക്കുന്നതേയുള്ളു. വിമാനങ്ങൾ റദ്ദാക്കിയതോടെ ക്രിസ്മസ്, പുതുവർഷം കണക്കിലെടുത്തു നാട്ടിലേക്കു വരാൻ ടിക്കറ്റെടുത്തിരുന്നവരും ഗവേഷണാവശ്യത്തിനും മറ്റുമായി തിരികെ യുകെ സർവകലാശാലകളിലേക്ക് മടങ്ങാനിരുന്നവരും ദുരിതത്തിലായി. രണ്ടാഴ്ചയ്ക്കിടെ വിദേശത്തു നിന്നു മടങ്ങിയെത്തിയവരുടെ വിശദാംശങ്ങൾ യുപി, ഡൽഹി സർക്കാരുകൾ ശേഖരിച്ചു വരികയാണ്. 

content highlights: 8 From UK Test Positive After Arrival In India Amid Mutant Strain Fears