ഒരു ക്ലബിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി അര്‍ജൻ്റീനിയന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസ്സി. ബാഴ്സ ജഴ്സിയിൽ തൻ്റെ 644–ാം ഗോൾ നേടിയ മെസ്സി ബ്രസീലിയൻ ക്ലബ് സാൻറോസിനു വേണ്ടി പതിറ്റാണ്ടുകൾക്ക് മുൻപ് 643 ഗോളുകൾ നേടിയ ഇതിഹാസതാരം പെലെയെ മറികടന്നു. ലാലിഗയില്‍ റയല്‍ വല്ലാഡോലിഡിനെതിരെയായിരുന്നു മെസ്സിയുടെ റെക്കോര്‍ഡ് നേട്ടം.
വല്ലാഡോലിഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സ തോല്‍പ്പിച്ചത്. ബ്രസീലിൻ്റെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായ പെലെയുടെ റെക്കോര്‍ഡ് ആണ് മെസ്സി മറികടന്നത്. 643 ഗോളാണ് പെലെ 1956- 1974 കാലഘട്ടത്തില്‍ ക്ലബിനായി നേടിയത്. 19 സീസണുകളില്‍ താരം കളിച്ചിട്ടുണ്ട്. മെസ്സി 2005ല്‍ ആണ് ബാഴ്സയ്ക്ക് വേണ്ടിയുള്ള തൻ്റെ ആദ്യ ഗോള്‍ നേടിയത്. പത്ത് ലാലിഗ ചാമ്പ്യന്‍ഷിപ്പുകളും നാല് ചാമ്പ്യന്‍സ് ലീഗ് ടൈറ്റിലും ക്ലബിനായി മെസ്സി നേടി. ജനുവരിയില്‍ മെസ്സിയുടെ ക്ലബുമായുള്ള കോണ്‍ട്രാക്ട് അവസാനിക്കും.
content highlights: Messi passes Pele as top scorer at a single club