മുതിർന്ന വ്യക്തി സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച് മതപരിവർത്തനം നടത്തുന്നതിൽ ഇടപെടാനാവില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി

Adult woman free to marry as per her choice and convert, the court cannot interfere: Calcutta High Court

ഒരു മുതിർന്ന വ്യക്തി അവളുടെ ഇഷ്ടപ്രകാരം വിവാഹം കഴിച്ച് മത പരിവർത്തനം നടത്താൻ തീരുമാനിക്കുന്നതിൽ ഇടപെടാനാവില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. വ്യത്യസ്ത മത വിഭാഗത്തിൽ പെട്ടയാളെ വിവാഹം കഴിക്കാൻ മകളെ അനാവശ്യമായി സ്വാധീനിച്ചുവെന്ന് ആരോപിച്ച പിതാവിന്റെ ഹർജി തള്ളി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വാദം.

പിതാവ് നൽകിയ പരാതിയിൽ പെൺകുട്ടിയെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയപ്പോൾ താൻ സ്വന്തം ഇഷ്ട പ്രകാരമാണ് വിവാഹം ചെയ്തതെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. പെൺകുട്ടിക്ക് സുഖകരമായ അന്തിരീക്ഷത്തിലായിരുന്നില്ല മജിസ്ട്രേറ്റ് മൊഴിയെടുത്തതെന്ന് ചൂണ്ടികാട്ടി ആണ് പിതാവ് ഹർജി സമർപ്പിച്ചത്.

എന്നാൽ ഒരു മുതിർന്നയാൾ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച് മത പരിവർത്തനം നടത്തി തന്റെ സ്വന്തം വീട്ടിലേക്ക് വരാതിരിക്കാനുള്ള തീരുമാനമെടുത്താൽ അതിൽ ഇടപെടാനാവില്ലെന്നാണ് ജസ്റ്റിസ് സജ്ഞീബാ ബാനർജി അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.

Content Highlights; Adult woman free to marry as per her choice and convert, the court cannot interfere: Calcutta High Court