ഓപ്പറേഷന് പി. ഹണ്ടില്‍ കുട്ടികളുടെ നഗ്നചിത്രങ്ങളടക്കം പ്രചരിപ്പിച്ച 41 പേരെ അറസ്റ്റ് ചെയ്തു. ഈ വർഷം നടത്തുന്ന മൂന്നാമത്തെ റെയ്ഡാണ് ഓപ്പറേഷന പി ഹണ്ടിന്റെ ഭാഗമായി നടന്നത്. അറസ്റ്റിലായവരില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പെടുന്നുണ്ട്. സംസ്ഥാന വ്യാപകമായി സൈബർ പോലീസ് നടത്തിയ റെയ്ഡിൽ 339 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മൊബൈൽ ഫോണുകൾ ഉൾപെടെ 392 ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. ഒരു ദിവസം കൊണ്ട് നടന്ന റെയ്ഡിലാണ് 41 പേരെ അറസ്റ്റ് ചെയ്തത്. ആറ് മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികളുടെ നഗ്ന ചിത്രങ്ങളും അശ്ലീല വീഡിയോകളും പ്രചരിപ്പിക്കുന്ന സംഘമാണിത്. രണ്ടു വര്‍ഷത്തിനിടെ 525 പേരാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
Content Highlights; operation p hunt, 41 people have been arrested for spreading child pornography