സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മാതാവ് കരീമ ബീഗം അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. സംഗീത സംവിധായകൻ ആർ.കെ. ശേഖറിന്റെ പത്നിയാണ് കരീമ. പ്രായാധിക്യം മൂലമുള്ള ശാരീരികാസ്വസ്ഥതകളാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മയുടെ ചിത്രം എ.ആര്‍ റഹ്മാന്റെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
— A.R.Rahman (@arrahman) December 28, 2020
ഗായിക എ.ആർ. റെയ്‌ഹാന, ഫാത്തിമ, ഇഷ്രത് എന്നിവരാണ് കരീമയുടെ മറ്റു മക്കൾ. തിങ്കളാഴ്ച്ച വൈകുന്നേരം സംസ്കാര ചടങ്ങുകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. റഹ്മാന് ഒമ്പത് വയസ്സുള്ളപ്പോഴാണ് അച്ഛന്‍ ആര്‍.ഒ ശേഖര്‍ മരണപ്പെടുന്നത്. തുടര്‍ന്ന് അമ്മയാണ് റഹ്മാനെയും സഹോദരങ്ങളെയും വളര്‍ത്തിയത്. പരാമര്‍ശിക്കാറുണ്ടായിരുന്നു.
തനിക്ക് സംഗീതത്തിലുള്ള അഭിരുചിയും കഴിവും ആദ്യം തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും അമ്മയാണെന്ന് റഹ്മാന്‍ നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പ്ലസ് ടു പഠനത്തിന് ശേഷം സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച് സംഗീതത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറഞ്ഞത് അമ്മയാണെന്നും റഹ്മാന്‍ പറഞ്ഞിരുന്നു.
content highlights: AR Rahman’s mother Kareema Begum passes away