ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് അഭിനന്ദനവുനായി ശ്രീലങ്കൻ യുവജനക്ഷേമ മന്ത്രി നമൾ രാജ്പക്സെ. ആര്യയുടെ വിജയം കൂടുതൽ യുവജനങ്ങൾക്ക് പ്രത്യേകിച്ചും സ്ത്രീകൾക്ക് പ്രചോദനമാകുമെന്നും അദ്ധേഹം പറഞ്ഞു.
Congratulations to young #AryaRajendran for being elected the mayor of #Thiruvananthapuram Municipal Council in #India. No doubt your success story will pave way and inspire more youngsters, particularly women, to follow your path.
— Namal Rajapaksa (@RajapaksaNamal) December 28, 2020
ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ അഭിനന്ദനം. ശ്രീലങ്ക മുൻ പ്രസിഡന്റ് മഹീന്ദ രാജ്പക്സെയുടെ മകനാണ് നമൾ രാജ്പക്സെ. തിരുവനന്തപുരം നഗരത്തിന്റെ 46-ാമത്തെ മേയറും മൂന്നാമത്തെ വനിതാ മേയറുമാണ് 21 കാരിയായ ആര്യ.
Content Highlights; Namal Rajapaksa congratulate TVM new mayor Arya Rajendran