ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന ശിവശങ്കറിന്റെ വാദത്തെ എതിർത്ത് കസ്റ്റംസ് കോടതിയിൽ. ജാമ്യപേക്ഷ പരിഗണിക്കവെ ആണ് എം ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ ഒരു തെളിവും എം ശിവശങ്കറിനെതിരെ കിട്ടിയിട്ടില്ലെന്നും അതു കൊണ്ട് തന്നെ ജാമ്യം അനുവദിക്കണമെന്നും ആയിരുന്നു ആവശ്യം.
എന്നാൽ അതേസമയം ജാമ്യാപേക്ഷയെ എതിര്‍ത്ത കസ്റ്റംസ് സ്വര്‍ണക്കടത്ത് കേസിൽ എം ശിവശങ്കറിന് പങ്കുണ്ടെന്ന വാദമാണ് കോടതിയിൽ ഉന്നയിച്ചത്. ഗരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടെന്ന എം ശിവശങ്കറിന്റെ വാദത്തേയും കസ്റ്റംസ് കോടതിയിൽ എതിര്‍ത്തു. 7 തവണ സ്വപ്നയുമൊത്ത് ശിവശങ്കർ വിദേശ യാത്ര നടത്തി. മുഴുവൻ ചിലവും വഹിച്ചത് താനാണെന്നും ശിവശങ്കർ സമ്മതിച്ചിട്ടുണ്ട്.
2015 മുതൽ രോഗമുണ്ടെന്നാണ് ശിവശങ്കർ വ്യക്തമാക്കുന്നത്. എന്നാൽ വിദേശ യാത്രകൾക്കൊന്നും രോഗം തടസ്സമായില്ലെ എന്നും കസ്റ്റംസ് കോടതിയിൽ ചോദിച്ചു. യുഎഇയുമായുള്ള ബന്ധത്തെ പോലും ഈ കേസ് ബാധിച്ചു. ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന സ്ഥലമാണ് യുഎഇ എന്ന് കോടതി ഓർക്കണമെന്നും കസ്റ്റംസ് കൂട്ടിച്ചർേത്തു.
Content Highlights; m shiva Shankar bail petition