കാർഷിക നിയമങ്ങൾക്കെതിരം ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് 16 ടൺ പൈനാപ്പിൾ കയറ്റി അയച്ച് കേരളത്തിലെ കർഷകർ. പൈനാപ്പിളുമായി ഡൽഹിയിലേക്കുള്ള ട്രക്കുകൾ കൃഷി മന്ത്രി വി എസ് സുനിൽ കുമാറാണ് ഫ്ളാഗ് ഓഫ് ചെയ്തത് എറണാകുളം വാഴക്കുളത്തെ കർഷകരാണ് ഡൽഹിയിലേക്ക് പൈനാപ്പിൾ അയച്ചത്. പഴങ്ങളുടെ വിലയും ചിലവും പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ വഹിച്ചു.
കേരളത്തിൽ നിന്നുള്ള എംപിമാരും ഡൽഹിയിലേക്കുള്ള നേതാക്കളും പൈനാപ്പിൾ പ്രതിഷേധക്കാർക്കിടയിൽ വിതരണം ചെയ്യും. കേരളത്തിലെ കര്‍ഷകരുടെ സ്‌നേഹത്തിന് നന്ദിയറിയിച്ച് നിരവധിപേരാണ് സമൂഹ മാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്. ”ദുരിതകാലത്ത് കേരളത്തോടൊപ്പം പഞ്ചാബ് എപ്പോഴുമുണ്ടായിരുന്നു. സ്‌നേഹം സ്‌നേഹത്തെ ക്ഷണിച്ചു വരുത്തും” ട്വിറ്ററില്‍ അമര്‍ബിര്‍ സിങ് കുറിച്ചു.
Content Highlights; Kerala Farmers Send 16 Tonnes Of Vazhakulam Pineapple To Farmers Protesting In Delhi