രാജ്യത്ത് 24 മണിക്കൂറിനിടെ 21821 പേർക്ക് കൊവിഡ്; രോഗമുക്തി നിരക്ക് 96 ശതമാനം

covid vaccine in inda

രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 21821 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 10266674 ആയി ഉയർന്നു. ഇന്നലെ മാത്രം 299 പേരാണ് വൈറസ് ബാധയെ തുടർന്ന് മരണപെട്ടത്. ഇതോടെ മരണസംഖ്യ 148738 ആയി ഉയർന്നു.

നിലവിൽ ചികിത്സയിലുള്ളത് 257656 പേരാണെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്നലെ മാത്രം 26139 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 9860280 ആയി ഉയർന്നു. രോഗമുക്തി നിരക്ക് 96 ശതമാനമാണ്.

Content Highlights; India covid updates today