കാഞ്ഞങ്ങാട് ബസ് അപകടത്തിന്റെ കാരണം യന്ത്രത്തകരാറല്ലെന്ന് കാസര്‍കോട് ആര്‍ടിഒ

Kasargod Panathoor Bus Accident

കാസര്‍കോട്: കാസര്‍കോട് പാണത്തൂരിലുണ്ടായ ബസ് അപകടത്തിന്റെ കാരണം യന്ത്രത്തകരാറല്ലെന്ന് കാസര്‍കോട് ആര്‍ടിഒ അറിയിക്കുകയുണ്ടായി. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുള്ള വണ്ടിയാണ് അപകടത്തില്‍പെട്ടതെന്നും ടയറിന് തേയ്മാനമോ ബ്രേക്കിന് പ്രശ്നങ്ങളോ പരിശോധനയില്‍ കണ്ടെത്താനായില്ലെന്നും കാസര്‍കോട് ആര്‍ടിഒ രാധാകൃഷ്ണന്‍ പറഞ്ഞു.

ചെങ്കുത്തായ ഇറക്കം ആയതിനാല്‍ ഡ്രൈവറുടെ അശ്രദ്ധയും പരിചയ കുറവും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. ക്രെയിന്‍ ഉപയോഗിച്ച്‌ ബസ് ഉയര്‍ത്തിയ ശേഷം കൂടുതല്‍ പരിശോധന നടത്തുമെന്നും ആര്‍ടിഒ രാധാകൃഷ്ണന്‍ പറയുകയുണ്ടായി .

Content Highlight: RTO with explanation of Kanhangad tourist bus accident