കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ ഓഫിസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി. അനധികൃത വസ്തു ഇടപാടുമായി ബന്ധപ്പെട്ട് വാധ്രയില്‍ നിന്നു വിവരങ്ങള്‍ ചോദിച്ചറിയാനാണ് ഉദ്യോഗസ്ഥര്‍ എത്തിയിരിക്കുന്നത്. കിഴക്കന്‍ ഡല്‍ഹിയിലെ സുഖ്‌ദേവ് വിഹാറില്‍ സ്ഥിതി ചെയ്യുന്ന ഓഫീസിലെത്തിയ ഉദ്യോഗസ്ഥര്‍ വാധ്രയുടെ മൊഴി രേഖപ്പെടുത്തുമെന്ന് അറിയിച്ചു.
ലണ്ടനിലെ 12 മില്യണ്‍ പൗണ്ടിന്റെ വസ്തുവുമായി ബന്ധപ്പെട്ട കേസില്‍ റോബര്‍ട്ട് വാധ്രയ്‌ക്കെതിരെ അന്വേഷണം നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മണിക്കൂറുകളോളം വാധ്രയെ ചോദ്യം ചെയ്തിരുന്നു. രാജസ്ഥാനിലെ ബിക്കാനീറില്‍ ഗ്രാമീണരുടെ പുനരധിവാസത്തിനായി നിശ്ചയിച്ച ഭൂമി വാധ്രയുടെ ഉടമസ്ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി സ്വന്തമാക്കിയെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.
2018ല്‍ ഗുഡ്ഗാവിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വാധ്രയ്ക്കും ഹരിയാന മുന്‍ മുഖ്യമന്ത്രി ഭുപീന്ദര്‍ സിങ് ഹൂഡയ്ക്കും എതിരെ പൊലീസ് കേസെടുത്തിരുന്നു. 2015ല്‍ വാധ്രയുടെ സ്ഥാപനത്തിനെതിരെ ഇഡി കള്ളപ്പണം വെളുപ്പില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. അതേസസമയം കേസുകളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നാണ് വാദ്രയുടെ വാദം
content highlights: Tax Officials At Robert Vadra Office To Record Statement In Property Case