കൊല്ലം കല്ലുവാതുക്കലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശു മരിച്ച സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. സംഭവത്തിൽ ശാസ്ത്രീയ പരിശോധന നടത്താൻ ഒരുങ്ങുകയാണ് പൊലീസ്. പ്രദേശത്തെ മൊബെെൽ ടവർ കേന്ദ്രീകരിച്ചും പരിശോധന ആരംഭിച്ചിട്ടുണ്ട്. സംഭവ ദിവസം ദേശീയ പാതകളിൽ സഞ്ചരിച്ച വാഹനങ്ങളും കണ്ടെത്തും. മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. പ്രതികളെകുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല.
അണുബാധയേറ്റതാവാം കുഞ്ഞിൻ്റെ മരണ കാരണമെന്ന് എസ്എടി ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. രണ്ടുമാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ഊഴാക്കോട് ക്ഷേത്രത്തിന് സമീപമുള്ള വീടിന് പിന്നിലെ പറമ്പിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്. കരിയില കൂട്ടത്തിനിടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. പൊലീസ് കുഞ്ഞിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ആദ്യഘട്ടത്തിൽ കുഞ്ഞിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ വെെകിട്ടോടെ ആരോഗ്യനില മോശമാവുകയായിരുന്നു.
content highlights: Child death in Kollam