സഭാ തർക്കം രാഷ്ട്രീയ ഇന്ധനമാക്കുന്നതിൽ താൽപര്യമില്ലെന്ന് മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള

P S Sreedharan Pillai on church row

സഭാ തർക്കം രാഷ്ട്രീയ ഇന്ധനമാക്കുന്നതിനോട് താഷപര്യമില്ലെന്ന് മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള. രണ്ട് കൂട്ടരും വിട്ടു വീഴ്ച ചെയ്താൽ മാത്രമേ പ്രശ്ന പരിഹാരം ഉണ്ടാവുകയുള്ളുവെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.

അത് ചെയ്താൽ ഇത് തരുമെന്ന നിലപാട് ശരിയല്ല. അത്തരമൊരു നിലപാടിന് പ്രധാനമന്ത്രിക്കും താൽപര്യമുണ്ടാകില്ല. രണ്ട് കൂട്ടരും വൈകാരികമായി വിഷയത്തെ കാണുകയാണങ്കിൽ പിന്നീട് ചർച്ചയിൽ കാര്യമില്ലെന്നും പി എസ് ശ്രീധരൻ പിള്ള അഭിപ്രായപെട്ടു.

അനുനയ ശ്രമം ഇനിയും തുടരുമെന്നും പക്ഷേ അത് വിവാദമാക്കുന്ന കാര്യത്തിലേക്ക് പോവുകയാണെങ്കിൽ തനിക്ക് ഒന്നും ചെയ്യാനില്ലെന്നും പ്രാർത്ഥിക്കുവാൻ മാത്രമേ സാധിക്കൂ എന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ആര് തീർത്താലും പ്രശ്നം തീരണമെന്ന് മാത്രമേ ഉള്ളു. മുഖ്യമന്ത്രി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതിലും പ്രശ്നമില്ല. ഇതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

Content Highlights; P S Sreedharan Pillai on church row