മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു

former minister of Kerala kk Ramachandran master passed away

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു. ഇന്ന് പുലർച്ചെ മൂന്നര മണിയോടെയായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു അദ്ധേഹത്തിന്. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ ആശുപത്ര്യിൽ ചികിത്സയിലായിരുന്നു. എ കെ ആന്റണി മന്ത്രിസഭയിലും ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.

1995 മെയ് മുതൽ എ കെ ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യം, പൊതു വിതരണ മന്ത്രിയായിരുന്നു. പിന്നീട് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ 2004 മുതൽ ആരോഗ്യ വകുപ്പ് മന്ത്രിയുമായി ചുമതല വഹിച്ചിട്ടുണ്ട്. 2006 ജനുവരി 14 ന് രാജി വെക്കുകയായിരുന്നു. പിന്നീട് മൂന്ന് തവണ ബത്തേരിയിൽ നിന്നും മൂന്ന് തവണ കൽപ്പറ്റയിൽ നിന്നും എംഎൽഎ ആയി. ഒരു തവണ തോറ്റു. കോഴിക്കോട് റൂറൽ ഡിസിസി പ്രസിഡന്റായിരുന്നു.

വയനാട്ടിൽ നിന്നുമുള്ള നേതാവായിരുന്ന ഇദ്ധേഹം കോഴിക്കോട് കക്കോടിയിലെ വീട്ടിലാണ് കുറച്ച് നാളുകളായി താമസിച്ചിരുന്നത്. 2011 ൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ടൈറ്റാനിയം അടക്കമുള്ള അഴിമതി കേസുകളിൽ ഗുരുതര ആരോപണവുമായി രംഗത്ത് വന്നതോടെ പാർട്ടിയിൽ നിന്നും പുറത്തായി. പിന്നീട് പാർട്ടിയിലേക്ക് തിരിച്ചെടുത്തെങ്കിലും ചുമതലകൾ നൽകിയിരുന്നില്ല.

Content Highlights; former minister of Kerala kk Ramachandran master passed away