അമേരിക്കൻ യുഎസ് കോൺഗ്രസിൻ്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെ ഡൊണാൾഡ് ട്രംപിൻ്റെ അനുകൂലികൾ പാർലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചു കയറിയ സംഭവത്തിൽ ട്രംപ് അനുകൂലികളെ രാജ്യസ്റ്റേഹികൾ എന്ന് വിളിച്ച് ഡോണാൾഡ് ട്രംപിൻ്റെ മകൾ ഇവാങ്ക ട്രംപ്. ട്വിറ്ററിലൂടെയായിരുന്നു ഇവാങ്ക ട്രംപിൻ്റെ പ്രതികരണം.
എന്നാൽ ട്വീറ്റ് വിവാദമായതോടെ ട്രംപ് അനുകൂലികളെ ദേശസ്റ്റേഹികൾ എന്ന് പരാമർശിക്കുന്ന ട്വീറ്റ് ഇവാങ്ക നീക്കം ചെയ്തു. ‘അമേരിക്കൻ രാജ്യസ്റ്റേഹികളെ- സുരക്ഷാ വീഴ്ചകളും ക്രമസമാധാന പാലനത്തിൽ തടസം നിൽക്കുന്നതും അംഗീകരിക്കാൻ കഴിയാത്തതാണ്’ എന്നായിരുന്നു ഇവാങ്കയുടെ ട്വീറ്റ്. അക്രമം അവസാനിപ്പിക്കണമെന്നും സമാധാനപരമായി നിൽക്കണമെന്നും ഇവാങ്ക പറഞ്ഞിരുന്നു.
No. Peaceful protest is patriotic. Violence is unacceptable and must be condemned in the strongest terms. https://t.co/GwngZTqzTH
— Ivanka Trump (@IvankaTrump) January 6, 2021
ട്രംപ് അനുകൂല മുദ്രവാക്യം വിളിച്ച് കാപ്പിറ്റോളിലെത്തി കലാപം അഴിച്ചുവിട്ടവരെ രാജ്യസ്റ്റേഹികൾ എന്ന് വിളിച്ചത് വലിയ വിവാദമാവുകയായിരുന്നു. എന്നാൽ പിന്നീട് ‘സമാധാനമായ പ്രതിഷേധമാണ് ദേശസ്റ്റേഹം. അക്രമം സ്വീകാര്യമാല്ല, മാത്രമല്ല ഏറ്റവും ശക്തമായ രീതിയിൽ അതിനെ അപലപിക്കുകയും വേണമെന്ന്’ ഇവാങ്ക ട്വീറ്റ് തിരുത്തി. അതേസമയം ട്രംപ് പോസ്റ്റ് ചെയ്ത വീഡിയോയും ട്വിറ്ററിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
content highlights: Ivanka Trump urges ‘patriots’ storming Capitol to ‘stop immediately’ in a now-deleted tweet