‘ഞാൻ തികച്ചും ആരോഗ്യവാനാണ്, മികച്ച പരിചരണത്തിന് നന്ദി’; സൗരവ് ഗാംഗുലി ആശുപത്രി വിട്ടു

Saurav Ganguli discharged from the hospital

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു.

“ജീവൻ രക്ഷിക്കാനാണ് നമ്മൾ ആശുപത്രിയിൽ പോകുന്നത്. അത് എന്റെ കാര്യത്തിലും ശരിയായി തന്നെ ഭവിച്ചു. എനിക്ക് തന്ന മികച്ച പരിചരണത്തിന് വുഡ്ലാൻഡ്സ് ആശുപത്രിയിലെ ഡോക്ടമാർക്ക് നന്ദി പറയുന്നു. ഞാൻ തികച്ചും ആരോഗ്യവാനാണ്” എന്ന് ആശുപത്രിയിൽ നിന്നും മടങ്ങവേ ഗാംഗുലി പറഞ്ഞു.

ശനിയാഴ്ചയായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് അദ്ധേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൻജിയോപ്ലാസ്റ്റിക്കും വിധേയമാക്കിയിരുന്നു. കുറച്ച് ദിവസത്തേക്ക് അദ്ധേഹം വീട്ടിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരിക്കും.

Content Highlights; Saurav Ganguli discharged from the hospital