കോഴിക്കോട് മലയോര മേഖലയിലും ഷിഗല്ല സ്ഥിരീകരിച്ചു

shigella confirmed again in Kozhikode

കോഴിക്കോട് മലയോര മേഖലയിലും ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തിലാണ് പതിമൂന്ന്കാരന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിന്റെ ഭാഗമായി പഞ്ചായത്തും ആരോഗ്യ വകുപ്പും ജാഗ്രതാ നിർദേശങ്ങൾ നൽകി. കണ്ണൂരിൽ കഴിഞ്ഞ ദിവസം ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചിരുന്നു.

ചിറ്റാരിപ്പറമ്പ സ്വദേശിയായ ആറ് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. രോഗ ഉറവിടം സംബന്ധിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഡിസംബറിലും ജില്ലയിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Content Highlights; shigella confirmed again in Kozhikode