പ്രമുഖ കോൺഗ്രസ് നേതാവും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായ മാധവ് സിങ് സോളങ്കി അന്തരിച്ചു. 93 വയസ്സായിരുന്നു. നാല് തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. 1977 ലാണ് സോളങ്കി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. പിവി നരസിംഹ റാവു സർക്കാരിൽ കേന്ദ്ര വിദേശ കാര്യ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
എഐസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സോളങ്കി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കവെയാണ് 1995 ൽ കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നത്. മാധവ് സോളങ്കിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചിട്ടുണ്ട്. സമൂഹത്തിന് നൽകിയ മഹത്തായ സേവനങ്ങൾ കൊണ്ട് അദ്ധേഹം എന്നെന്നും സ്മരിക്കപെടുമെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സോളങ്കിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.
Content Highlights; former Gujarat chief minister Madhav Singh Solanki passed away