അമിതാഭ് ബച്ചന്റെ ശബ്ദത്തിലുള്ള പ്രീ കോളർ ട്യൂൺ മാറ്റണമെന്നാവശ്യപെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. സാമൂഹ്യ പ്രവർത്തകൻ രാകേഷ് ആണ് ബച്ചനെതിരെ ഹർജി നൽകിയത്. കുടുംബാംഗങ്ങൾക്കുൾപെടെ കൊവിഡ് വന്നതിനാൽ രോഗ മാനദണ്ഡങ്ങൾ പറയാൻ ബച്ചൻ യോഗ്യനല്ലെന്നാണ് ഹർജിയിലെ പ്രധാന വാദം.
കൂടാതെ ബച്ചൻ പരസ്യത്തിനായി പണം വാങ്ങിയെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒരുപാട് ആളുകൾ സൌജന്യമായി പരസ്യം ചെയ്യുന്നതിനായി തയ്യാറായി നിൽക്കുമ്പോഴാണ് സർക്കാർ അമിതാഭ് ബച്ചന് നൽകിയതെന്നും ഹർജിയിൽ വിമർശിക്കുന്നുണ്ട്.
രാജ്യസേവനവുമായി ബന്ധപെട്ടും സാമൂഹിക പ്രവർത്തനങ്ങളുമായി ബന്ധപെട്ടും താരത്തിന് നല്ലൊരു ചരിത്രമില്ലെന്നും പരാതിക്കാരൻ ആരോപിച്ചു. നേരത്തെ അമതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും അഭിഭാഷകന്റെ ഭാര്യയും താര സുന്ദരിയുമായ ഐശ്വര്യ റായിക്കും മകൾ ആരാധ്യക്കും കൊവിഡ് സ്ഥിരീകരച്ചിരുന്നു.
Content Highlights; remove Amitabh Bachan voice from caller tone