മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിമർശനത്തിന് മറുപടിയുമായി ജസ്റ്റിസ് ബി കമാൽ പാഷ. മേൽപാലങ്ങളുടെ ഉദ്ഘാടനം വെെകുന്നതിൽ പ്രതികരിച്ചത് പൗരനെന്ന നിലയിലാണെന്നും ഇപ്പോഴെങ്കിലും പാലം തുറന്നത് പ്രതികരിച്ചതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. വെറ്റില മേൽപാലം വി ഫോർ കൊച്ചി പ്രവർത്തകർ തുറന്നതിൽ തെറ്റില്ലെന്നായിരുന്നു കമാൽ പാഷയുടെ പരാമർശം.
എന്നാൽ നീതിപീഠത്തിൽ ഉന്നത സ്ഥാനം വഹിച്ചവർ ഇത്തരം പ്രവർത്തികൾക്ക് കൂട്ടുനിൽക്കരുതെന്നും ഉത്തരവാദിത്തമില്ലാതെ പ്രതികരിക്കരുതെന്നുമാണ് മുഖ്യമന്ത്രി വിമർശിച്ചത്. വെെറ്റില മേൽപ്പാലത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ വിമർശനം.
കമാൽ പാഷയുടെ പരാമർശത്തിന് പിന്നാലെ അദ്ദേഹത്തിന് വിവിധ ഇടങ്ങളിൽ നിന്ന് ഫോണിൽ അസഭ്യവർഷം നേരിടേണ്ടി വന്നു. ഇതിനെതിരെ അദ്ദേഹം പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്
content highlights: Justice B Kamal Pasha against Pinarayi Vijayan