ജാവയില്‍ 75 അടി ആഴത്തില്‍ ഇന്തോനീഷ്യൻ വിമാനത്തിൻ്റെ  അവശിഷ്ടങ്ങള്‍ കണ്ടെത്തി

Body parts, debris found after Indonesia plane crash

ഇന്തോനീഷ്യയിലെ ജക്കാര്‍ത്തയില്‍നിന്ന് പറന്നുയര്‍ന്ന ഉടനെ അപ്രത്യക്ഷമായ ബോയിങ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെത്തി. ജാവ കടലില്‍ 23 മീറ്റര്‍ (75 അടി) ആഴത്തിലാണ് തകര്‍ന്ന വിമാനത്തിന്റെ ഭാഗങ്ങള്‍ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയത്. വിമാനം തകര്‍ന്നുവീണ സ്ഥലം ഉറപ്പാക്കിയിട്ടുണ്ട്. വിമാനത്തിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ ദൃശ്യമാണ്. വിമാനത്തിന്റെ ഭാഗങ്ങള്‍ വ്യക്തമായി കാണാനായെങ്കിലും ആരെങ്കിലും രക്ഷപെട്ടതായി വിവരമില്ലെന്നും ഇന്തോനീഷ്യന്‍ ഗതാഗത മന്ത്രാലയത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് ജക്കാര്‍ത്തയിലെ സാക്കര്‍നോ-ഹത്ത വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെട്ടത്. നിശ്ചയിച്ച സമയത്തില്‍ നിന്ന് ഒരു മണിക്കൂര്‍ വൈകിയാണ് ശ്രീവിജയ എയറിന്റെ ഫ്‌ളൈറ്റ് 182 പറന്നുയര്‍ന്നത്. നാലു മിനിറ്റു കഴിഞ്ഞപ്പോള്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. 62 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് പൈലറ്റ് നല്‍കിയ വിവരം അനുസരിച്ച് വിമാനം 29,000 അടി മുകളിലാണ് പറന്നിരുന്നത്.

content highlights: Body parts, debris found after Indonesia plane crash