ഗാന്ധിയെ വെടിവെച്ചു കൊന്ന ഗോഡ്സെയുടെ പേരിൽ ഗ്വാളിയോറിൽ ലെെബ്രറി തുടങ്ങി ഹിന്ദു മഹാസഭ

Hindu Mahasabha starts 'Godse Gyanshala' in Gwalior sparking political controversy

മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന  നാഥുറാം വിനായക് ഗോഡ്സെയുടെ പേരിൽ ലെെബ്രറി തുടങ്ങി ഹിന്ദു മഹാസഭ. ഓൾ ഇന്ത്യ ഹിന്ദു മഹാസഭയുടെ ഗ്വാളിയോറിലെ ഓഫീസിലാണ് വായനശാലയുടെ പ്രവർത്തനം. ഗോഡ്സെയുടെ ജന്മദിനം ആഘോഷിക്കുകയും തൂക്കിലേറ്റിയ ദിനം ബലിദാൻ ദിനമായി ആചരിച്ചതിനും പിന്നാലെയാണ് ഹിന്ദു മഹാസഭ അദ്ദേഹത്തിൻ്റെ പേരിൽ പുതിയ ലെെബ്രറിയും തുറന്നത്. ഗോഡ്സെ ജ്ഞാൻ ശാല എന്നാണ് പേരിട്ടിരിക്കുന്നത്. ഗാന്ധി വധത്തിലേക്ക് ഗോഡ്സെയെ നയിച്ച കാരണങ്ങളും പ്രസംഗങ്ങളും ലേഖനങ്ങളും ഉൾപ്പെട്ട കൃതികളാണ് ലെെബ്രറിയിലുള്ളത്. 

ഗോഡ്സെയാണ് യഥാർത്ഥ രാജ്യസ്റ്റേഹിയെന്ന് ലോകത്തിന് മുന്നിൽ കാണിച്ചുകൊടുക്കാനാണ് ലെെബ്രറി നിർമ്മിച്ചതെന്നും ഗോഡ്സെ നിലകൊണ്ടതും മരിച്ചതും ഇന്ത്യ വിഭജനത്തിനെതിരായി നിന്നത് കൊണ്ടാണെന്നും ഹിന്ദു മഹാസഭ വെെസ് പ്രസിഡൻ്റ് ജെെവീഡ ഭരദ്വാജ് പറഞ്ഞു.

ഗുരു ഗോവിന്ദ് സിങ്, മഹാറാണ പ്രതാപ്, ലാലാ ലജ്പത് റായ്, ഹെഡ്ഗേവാർ, മദൻ മോഹൻ മാളവ്യ ഉൾപ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങളും വായനശാലയിലുണ്ട്. ഗാന്ധി ഘാതകനായ നാരയൺ ആപ്തെയുടെ ചിത്രവും ഗോഡ്സെയ്ക്കൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. വായനശാലയിൽ പുസ്തകങ്ങളുടെ അനാവരണം സുഭാഷ് ചന്ദ്ര ബോസിൻ്റെ ജന്മദിനമായ ജനുവരി 23ന് നടക്കും. അതേസമയം മഹാത്മാ ഗാന്ധിയുടെ ഘാതകരെ മഹത്വവത്കരിക്കുന്നതിനെതിരെ നടപടി സ്വീകരിക്കാതെ മധ്യപ്രദേശ് ബിജെപി സർക്കാർ മൌനം പാലിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. 

content highlights: Hindu Mahasabha starts ‘Godse Gyanshala’ in Gwalior sparking political controversy