പരാതി പരിഹരിച്ചില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ശോഭാ സുരേന്ദ്രൻ

complaint against shobha surendran

ബിജെപി സംസ്ഥാന നേതൃത്വം അവഗണിച്ചെന്ന പരാതി പരിഹരിച്ചില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെനന്ന് ശോഭാ സുരേന്ദ്രൻ. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനായി പത്ത് ദിവസം കാത്തിരിക്കുമെന്നും അറിയിച്ചു. ഇക്കാര്യം അനുനയ ചർച്ചകൾക്കായി എത്തിയ സംസ്ഥാന നേതാക്കളുമായി പങ്കുവെച്ചതായാണ് സൂചന.

ശോഭാ സുരേന്ദ്രൻ നിസ്സഹകരണം തുടരുകയാണെങ്കിൽ അത് ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ വെല്ലുവിളയാകും. ശോഭ മത്സരിച്ചില്ലെന്നാണെങ്കിൽ ബിജെപി ഒറ്റക്കെട്ടല്ലെന്ന വിഷയം പൊതുവായി ഉയരും. ഇപ്പോൾ നിശബ്ദയായിരിക്കുന്ന ശോഭാ സുരേന്ദ്രൻ നേതൃത്വത്തിന് എതിരെ പരസ്യമായി രംഗത്ത് വരാനും കടുത്ത തീരുമാനമെടുക്കുവാനും തീരുമാനിച്ചാൽ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ പ്രതിസന്ധിയാകും ഉണ്ടാകുന്നത്.

വിഷയത്തിൽ അമിത് ഷായും ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും ഇടപെടുമെന്ന ഉറപ്പാണ് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി പി രാധാകൃഷ്ണൻ ശോഭാ സുരേന്ദ്രന് നൽകിയിട്ടുള്ളത്. കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും അനുകൂല ഇടപെടലിനായി പത്ത് ദിവസം കൂടി കാത്തിരിക്കുകയാണ് ശോഭയെന്ന് അവരുമായി ബന്ധപെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Content Highlights; Shobha Surendran will not contest in assembly election if her complaint not resolved