പ്രത്യേക മതത്തിൽ പെട്ടവരെ പെൺകുട്ടികൾ പ്രത്യേകം ശ്രദ്ധിക്കണം; വിദ്വേഷ പ്രസംഗവുമായി ജോസഫ് പുത്തൻപുരയ്ക്കൽ 

Hate speech of Fr. Joseph Puthenpurackal

വിദ്വേഷ പ്രസംഗവുമായി വീണ്ടും ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ. പ്രത്യേക മതത്തിൽ പെട്ടവരെ പെൺകുട്ടികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ തൻ്റെ പ്രസംഗത്തിലൂടെ പറയുന്നത്. പെൺകുട്ടികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇന്ന് പ്രത്യേക മതത്തിൽ പെട്ടവർ നിങ്ങളെ ആകർഷിക്കുന്നത് അവരുടെ പെങ്ങന്മാരേയും കൂട്ടുകാരേയും ഉപയോഗിച്ചാണെന്നും ഫാദർ വീഡിയോയിൽ പറയുന്നു.

ചില പെൺകുട്ടികൾ വന്ന് ഒത്തിരി കൂട്ടുകൂടും. ഭക്ഷണം കഴിക്കാം, ഐസ്ക്രീം കഴിക്കാം, വർത്തമാനം പറയാം എന്ന് പറഞ്ഞിട്ട് ആ മതത്തിൽ പെട്ട അവരുടെ ആങ്ങളയ്ക്ക് പരിചയപ്പെടുത്തി കൊടുക്കും. ഇവർ പിന്നീട് സീനിൽ നിന്ന് മാറും. ഇവർ ഏജന്റുമാരാണ്. പിന്നീട് പോയി വധിക്കപ്പെട്ടുവെന്ന് കേൾക്കാം. തീവ്രവാദിയായെന്നു കേൾക്കാം. നിരാശപ്പെട്ട് ആത്മഹത്യ ചെയ്തുവെന്ന് കേൾക്കാം. അമ്മ, ഇടവകയിലെ കുട്ടികൾ, അടുപ്പമുള്ളവർ അവരുമായിട്ടുള്ള സുഹൃത്ത് ബന്ധങ്ങൾ മാത്രം സൂക്ഷിക്കുക. മറ്റ് പിശാചിലേക്ക് കൊണ്ടുപോകുന്ന സുഹൃത്ത് ബന്ധങ്ങൾ ഉപേക്ഷിക്കുക. ഫാദർ പറയുന്നു

സുഹൃത്തുകളെ വിവേകത്തോടെ പെൺകുട്ടികൾ തെരഞ്ഞെടുക്കുക. ഇവർ ആരുമായി സൌഹൃദം സ്ഥാപിക്കുന്നുവെന്ന് അമ്മ, അപ്പൻ, ആങ്ങളമാർ ശ്രദ്ധിക്കുക. അപകടമുണ്ടെങ്കിൽ മുളയിലെ നുള്ളികളയുക. പിന്നീട് കരയുന്നതിനേക്കാൾ ഭേദം മുളയിലെ ബന്ധങ്ങൾ നുള്ളിക്കളയുന്നതാണ്. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ പറയുന്നു. 

content highlights: Hate speech of Fr. Joseph Puthenpurackal