വാട്സ്ആപ്പിൻ്റെ സ്വകാര്യത നയത്തിലെ പുതിയ മാറ്റങ്ങൾ പാർലമെൻ്ററി സമിതി പരിശോധിക്കും

: Privacy Of People More Important Than Your Money

വാട്സ്ആപ്പിൻ്റെ സ്വകാര്യത നയത്തിലെ മാറ്റങ്ങൾ പാർലമെൻ്ററി സമിതി പരിശോധിക്കും. വാട്സ്ആപ്പ്, ട്വിറ്റർ, ഫേസ്ബുക്ക് ഉദ്യോഗസ്ഥരെ ഐടി സ്റ്റാൻഡിങ് കമ്മിറ്റി വിളിച്ചുവരുത്തി ചർച്ച നടത്തും. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റെ അടക്കമുള്ള വ്യക്തികളുടെ അക്കൗണ്ട് കമ്പനി മരവിപ്പിക്കുന്നതിൻ്റെ സാധുതയും പാർലമെൻ്ററി സമിതി പരിശോധിക്കും. 

വാട്സ്ആപ്പ് മാതൃക കമ്പനിയായ ഫെസ്ബുക്കിന് ഉപയോക്താക്കളുടെ ഡേറ്റ കെെമാറുമെന്നായിരുന്നു സ്വകാര്യത നയത്തിൽ കൊണ്ടുവന്ന പുതിയ മാറ്റം. ഈ മാറ്റം അംഗീകരിച്ചില്ലെങ്കിൽ ഫെബ്രുവരി മുതൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയാതെ വരുമെന്നും വ്യക്തമാക്കിയിരുന്നു.

എന്നാൽ വാട്സാപ്പിൻ്റെ പുതിയ നയത്തിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. നിരവധി പേർ വാട്സ്ആപ്പ്  ഉപേക്ഷിച്ച് മറ്റ് ആപ്പുകളിലേക്ക് മാറി. ഈ സാഹചര്യത്തിലാണ് വാട്സ്ആപ്പിൻ്റെ സ്വകാര്യത നയത്തിലെ മാറ്റങ്ങൾ പാർലമെൻ്ററി സമിതി പരിശോധിക്കുന്നത്. 

content highlights: Parliamentary panel likely to summon Facebook officials over WhatsApp privacy concerns