തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിന് സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതോടെ വാക്സിന് എടുക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് അറിയിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. വാക്സിന് വരുന്നതോടെ കൂടുതല്‍ പേരെ സുരക്ഷിതരാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രി അറിയിച്ചു. വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് സുരക്ഷിതരായെനന് കരുതാതെ കൃത്യമായ ഇടവേളയില്‍ തന്നെ രണ്ടാമത്തെ ഡോസും സ്വീകരിക്കമെന്ന നിര്‍ദ്ദേശവും ആരോഗ്യമന്ത്രി നല്കി.
ആദ്യ ഡോസ് എടുത്ത് രണ്ടാം ഡോയ് സ്വീകരിക്കുന്നത് വരെ മുന്‍കരുതലുകള്‍ തുടരണമെന്ന് വാക്സിന് ശില്‍പ്പശാലയില്‍ സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞു. രോഗത്തെ ചെറുക്കാനുള്ള പ്രധാന ആയുധമാണ് പുറത്തെടുക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വാക്സിന് സ്വീകരിച്ച ശേഷം എന്തെങ്കിലും ചെറിയ പ്രശ്നങ്ങളുണ്ടായാല്‍ പേടിക്കേണ്ടതില്ലെന്നും വാക്സിന് എടുക്കുന്നതില്‍ ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം, സംസ്ഥാനത്തെ മൂന്ന് മേഖല കേന്ദ്രങ്ങളിലെത്തിച്ച കൊവിഡ് വാക്സീന് ജില്ലാ കേന്ദ്രങ്ങളിലേക്ക് ഇന്നുമുതല്‍ വാക്സിന് വിതരണം ചെയ്യും. ഏറ്റവും കൂടുതല്‍ വാക്സിന് ലഭിക്കു എറണാകുളം ജില്ലക്കാണ്. കുറവി കാസര്‍കോടും. തിരുവനന്തപുരത്തെ മേഖല കേന്ദ്രത്തില്‍ നിന്ന് തിരുവനന്തപും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കാണ് വാക്സീന് എത്തിക്കുക. കൊച്ചിയില്‍ നിന്ന് എറണാകളം , ഇടുക്കി , കോട്ടയം , പാലക്കാട് , തൃശൂര്‍ ജില്ലകളില്‍ എത്തിക്കും. കോഴിക്കോട് കേന്ദ്രത്തില്‍ നിന്ന് കണ്ണൂര്‍ , കോഴിക്കോട് , കാസര്‍കോട്, മലപ്പുറം , വയനാട് ജില്ലകളിലേക്കും വാക്സീനെത്തിക്കും.
ആദ്യ ഡോസ് വാക്സിനെടുത്ത് 28 ദിവസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് വാക്സിന് സ്വീകരിക്കേണ്ടത്. ശനിയാഴ്ച്ച മുതല്‍ 133 കേന്ദ്രങ്ങളിലായാണ് വാക്സിന് വിതരണം.
Content Highlight: K K Shailaja on Covid vaccine distribution