കാർഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാൻ സുപ്രീം കോടതി രൂപീകരിച്ച സമിതിയിൽ നിന്ന് മുൻ എംപി ഭൂപിന്ദർ സിംഗ് മൻ രാജിവെച്ചു. കാർഷിക നയങ്ങളെ പിന്തുണയ്ക്കുന്നവരാണ് കേന്ദ്രവും കർഷക യൂണിയനുകളും തമ്മിലുള്ള ചർച്ചകൾ സുഗമമാക്കുന്നതിന് സുപ്രീം കോടതി രൂപികരിച്ച സമിതിയിലെ അംഗങ്ങളെന്ന് ആക്ഷേപമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭൂപിന്ദറിൻ്റെ രാജി. കർഷകരാണ് രാജിയുടെ കാര്യം അറിയിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കേന്ദ്രത്തിനോടും കർഷകരോടും സംസാരിക്കാൻ നാലംഗ സമിതിയാണ് രൂപികരിച്ചത്. അശോക് ഗുലാത്തി, ഡോ പ്രമോദ് കുമാർ ജോഷി, ഭൂപിന്ദർ സിംഗ് മാൻ, അനിൽ ധൻവാത് എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്. കേന്ദ്രസർക്കാരിൻ്റെ കാർഷിക നിയമ ഭേദഗതി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഒരു വിദഗ്ധ സമിതി രൂപികരിക്കുമെന്നും ആ സമിതി കർഷകരുമായി ചർച്ച നടത്തുമെന്നും അതിന് ശേഷം തീരുമാനത്തിലെത്താമെന്നുമാണ് കോടതി പറഞ്ഞിരുന്നത്. കർഷക ഭൂമി സംരക്ഷിക്കാമെന്ന് സുപ്രീം കോടതി കർഷകർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
അതേസമയം പ്രശ്നപരിഹാരത്തിനായി സുപ്രീം കോടതി നിയമിച്ച സമിതിയിൽ തങ്ങൾക്ക് വിശ്വാസമില്ലെന്ന് കർഷക സംഘടന നേതാക്കൾ അറിയിച്ചിരുന്നു. സമിതിയിൽ അശോക് ഗുലാത്തി ഉൾപ്പെടെയുള്ളവർ കേന്ദ്രത്തിൻ്റെ കാർഷിക നിയമത്തെ അനുകൂലിക്കുന്നവരാണെന്നാണ് കർഷക സംഘടനകൾ പറഞ്ഞത്.
content highlights: ‘Will always stand with farmers’: Bhupinder Mann recuses himself from SC-appointed panel