നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കെപിസിസി നേതൃത്വത്തിൽ അഴിച്ചു പണിക്ക് സാധ്യത. സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റിയേക്കും. ഇത് സംബന്ധിച്ച തീരുമാനം ഉടൻ ഹൈക്കമാൻഡ് സ്വീകരിക്കുമെന്നാണ് സൂചന.
മുല്ലപ്പള്ളിക്ക് തെരഞ്ഞെടുപ്പിൽ സീറ്റ് നൽകുമെന്നാണ് റിപ്പോർട്ടുകൾ. ഹൈക്കമാൻഡുമായുള്ള ചർച്ചയിൽ എ, ഐ ഗ്രൂപ്പുകൾ ഇക്കാര്യം ഉന്നിയിക്കും. തിങ്കളാഴ്ചയാണ് ഹൈക്കമാൻഡുമായുള്ള ചർച്ച. ഉമ്മൻചാണ്ടിയെ യുഡിഎഫ് ചെയർമാനാക്കണമെന്നും എ ഗ്രൂപ്പ് ആവശ്യപെട്ടിട്ടുണ്ട്.
Content Highlights; kpcc president Mullappily Ramachandran