വാഗമൺ ലഹരി നിശാപാർട്ടി കേസിൽ നെെജീരിയൻ സ്വദേശികളായ രണ്ടുപേരെക്കൂടി പ്രതിചേർത്തു. പാർട്ടിക്ക് മാരക ലഹരി എത്തിച്ചത് നെെജീരിയൻ സ്വദേശികളിലൂടെയാണെന്ന് നേരത്തെ പിടിയിലായവർ മൊഴി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെക്കൂടി പ്രതിചേർത്തത്.
കേസിൽ ഇതോടെ 1 1 പേർ പ്രതികളായി. ക്രെെബ്രാഞ്ചിൻ്റെ അന്വേഷണത്തിലാണ് നെെജീരിയൻ സ്വദേശികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. ബംഗളൂരുവിലുള്ള നെെജീരിയൻ സ്വദേശികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് ക്രംംബ്രാഞ്ച് അറിയിച്ചു.
ഡിസംബർ 20നാണ് വാഗമണ്ണിലെ ക്ലിഫ് ഇൻ റിസോർട്ടിൽ ലഹരി പാർട്ടി നടന്നത്. റെയ്ഡിൽ അറസ്റ്റിലായ നടി ബ്രിസ്റ്റി ബിശ്വാസ് അടക്കം രണ്ടു പ്രതികളുടെ ജാമ്യ ഹർജികൾ ഹെെക്കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. റെയ്ഡ് നടക്കുമ്പോൾ 45 പുരുഷന്മാരും 14 സ്ത്രീകളും ഉൾപ്പെടെ 59 പേരുണ്ടായിരുന്നു.
content highlights: Nigerians involved in Vagamon drug party case