താണ്ഡവ് വെബ്സീരിസിനെതിരെ പ്രക്ഷോഭം ശക്തമാക്കി ബിജെപി രംഗത്ത്. മാപ്പ് പറഞ്ഞുവെങ്കിലും ഇത് മാപ്പർഹിക്കാത്ത തെറ്റാണെന്നും അംഗീകരിക്കാനാവില്ലെന്നുമാണ് ബിജെപി വ്യക്തമാക്കിയത്.
‘കഴിഞ്ഞ 5 ദിവസങ്ങളായി ഞങ്ങൾ നിരന്തരമായി ആമസോണുമായി ചർച്ചകൾ നടത്തുകയാണ്. നിരവധി രാഷ്ട്രീയ നേതാക്കൾ അവരിൽ സമ്മർദ്ധം ചെലുത്തി കൊണ്ടിരുന്നിരുന്നു. അതിന്റെ ഫലമായാണ് താണ്ഡവിന്റെ അണിയറ പ്രവർത്തകർ പരസ്യമായി മാപ്പ് പറഞ്ഞതും. പക്ഷേ ഒരു കാര്യം വ്യക്തമാക്കട്ടെ, നിങ്ങളുടെ ക്ഷമാപണം ഒരിക്കലും ഇതിന് പര്യാപ്തമല്ല. നിങ്ങളെയെല്ലാം ജയിലിലേക്ക് പറഞ്ഞയക്കും വരെ ഞങ്ങൾക്ക് വിശ്രമമില്ല’ ബിജെപി നേതാവ് രാം കദം പറഞ്ഞു.
വിവാദത്തെ തുടർന്ന് ആമസോൺ പ്രൈമിനോട് വാർത്താ സംപ്രേക്ഷണ മന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ട്. സീരിസിനെതിരെ ബിജെപി നേതാക്കളുടെ പരാതികൾ ലഭിച്ചതിന് തൊട്ടു പിന്നാലെയാണ് വിശദീകരണം ആവശ്യപെട്ടത്. നേരത്തെ താണ്ഡവിനെതിരെ യുപി പോലീസ് ക്രമിനൽ കേസ് എടുത്തിരുന്നു. താണ്ഡവിന്റെ അണിയറ പ്രവർത്തകർക്കും ആമസോൺ പ്രൈമിനെതിരെയുമാണ് കേസ്.
ഉദ്ധവ് താക്കറയുടെ നേതൃത്വത്തിലുള്ള സർക്കാർ ഹിന്ദുക്കളുടെ വികാരം ഉണർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുെവന്ന് ബിജെപി മീഡിയ യൂണിറ്റ് മേധാവി വിശ്വാസ് പതക് പറഞ്ഞു. സമകാലിക രാഷ്ട്രീയ സംഭവങ്ങളുമായി ബന്ധപെട്ട കഥ പറയുന്ന ചിത്രം ഹിന്ദു ദൈവങ്ങളെ മനപൂർവം പരിഹസിക്കുകയും മത വികാരങ്ങളെ അവഹേളിക്കുകയും ചെയ്തുവെന്നാണ് പരാതി.
Content Highlights; bjp against than Dav web series