എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആറിന്റെ ക്ലൈമാക്സ് ചിത്രീകരണം ആരംഭിച്ചു. സംവിധായകൻ രാജമൗലി തന്നെയാണ് ചിത്രത്തിൻ്റെ ക്ലെെമാക്സ് ആരംഭിച്ച കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ജൂനിയർ എൻടിആറും രാം ചരണും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ഇരുവരുടേയും കെെകൾ മുറുകെ പിടച്ച് നിൽക്കുന്ന ചിത്രവും രാജമൗലി പങ്കുവെച്ചു.
The CLIMAX shoot has begun!
My Ramaraju and Bheem come together to accomplish what they desired to achieve… #RRRMovie #RRR pic.twitter.com/4xaWd52CUR
— rajamouli ss (@ssrajamouli) January 19, 2021
‘CLIMAX ഷൂട്ട് ആരംഭിച്ചു. എൻ്റെ രാമരാജുവും ഭീമും ഒത്തുചേരുന്ന് അവർ നേടാൻ ആഗ്രഹിച്ച കാര്യങ്ങൾ നിറവേറ്റുന്നു’. എന്ന അടിക്കുറിപ്പോടെയാണ് സംവിധായകൻ ചിത്രം പങ്കുവെച്ചത്.
ചരിത്രവും ഫിക്ഷനും കൂട്ടിച്ചേർത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൌദ്രം, രണം എന്നാണ് ആർആർആർ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. ചിത്രത്തിൽ എൻടിആർ കൊമരു ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവുമായിട്ടാണ് എത്തുന്നത്. ബോളിവുഡ് താരം ആലിയ ഭട്ട് ആണ് നായിക. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്.
450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ അജയ് ദേവഗൺ, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 10 ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുക.
content highlights: Ram Charan and Jr NTR commence climax shoot for SS Rajamouli’s RRR