കെപിസിസി അധ്യക്ഷനാകാൻ താത്പര്യമുണ്ടെന്ന് അറിയിച്ച് കെ സുധാകരൻ. ഇക്കാര്യം എഐസിസി നേതൃത്വത്തെ അറിയിച്ചതായും ഒദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. കെ സുധാകരനെ കെപിസിസി അധ്യക്ഷ ചുമതല ഏൽപ്പിക്കാൻ സാധ്യതയുണ്ട്.
മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ കെ സുധാകരനെ ചുമതലയേൽപ്പിക്കാനാണ് സാധ്യത. മുല്ലപ്പള്ളി രാമചന്ദ്രൻ കൽപ്പറ്റയിൽ നിന്ന് മത്സരിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ കെ പിസിസി അധ്യക്ഷനെന്ന് ചുമതല അദ്ധേഹത്തിന് നിറവേറ്റാൻ കഴിഞ്ഞേക്കില്ല. ഈ സാഹചര്യത്തിലാണ് കെ സുധാകരനെ പരിഗണിക്കുന്നത്.
അതേസമയം ഇത് താൽക്കാലികമാണോ സ്ഥിരമായാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടക്കുമ്പോൾ അന്തിമ തീരുമാനം എടുക്കും. ഹൈക്കമാൻഡ് അനൌപചാരിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. കെ സുധാകരനെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിക്കും ഈ മാസം 27 ന് സുധാകരൻ ഡൽഹിയിലെത്തും.
Content Highlights; k Sudhakaran may be kpcc president