തിരുവനന്തപുരം: പീഡനത്തിനിരയായ കന്യാസ്ത്രീയ്ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തിന്റെ പേരില്‍ പിസി ജോര്‍ജ് എംഎല്‍എയെ ശാസിക്കാന്‍ ശുപാര്‍ശ. വനിത കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന് അടക്കമുള്ളവരാണ് പിസി ജോര്‍ജിനെതിരെ പരാതി നല്‍കിയത്.
പീഡനത്തിനിരയായ കന്യാസ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ എംഎല്‍എ പരാമര്‍ശം നടത്തിയെന്നായിരുന്നു പരാതി. കമ്മിറ്റിയുടെ ഏഴാം നമ്പര്‍ റിപ്പോര്‍ട്ടായാണ് പി സി ജോര്‍ജിനെതിരായ പരാതി സഭയില്‍ വെച്ചത്.
പരാതി പരിശോധിച്ച് എംഎല്‍എയുടെ പരാമര്‍ശം അതിര് കടന്നതാണെന്ന് കമ്മിറ്റി വിലയിരുത്തി. തുടര്‍ന്നാണ് എംഎല്‍എയെ ശാസിക്കാനുള്ള ശുപാര്‍ശ നല്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
Content Highlight: Assembly Privileges and Ethics Committee report against PC George MLA