യുഎസ് പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് ഡോണാൾഡ് ട്രംപ് പടിയിറങ്ങുന്നതിന് മുൻപ് മറ്റൊരു ശുഭകാര്യത്തിന് സാക്ഷിയായി വെെറ്റ് ഹൗസ്. ട്രംപിൻ്റെ മകൾ ടിഫാനിയുടെ വിവാഹനിശ്ചയമാണ് ട്രംപ് വെെറ്റ് ഹൗസിൽ നിന്ന് ഇറങ്ങുന്നതിൻ്റെ തലേദിവസം നടന്നത്. കാമുകനായ മെെക്കൽ ബൗലോസിനോടൊപ്പം വെെറ്റ് ഹൗസിൻ്റെ വരാന്തയിൽ നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് ടിഫാനി വിവാഹനിശ്ചയത്തിൻ്റെ വാർത്ത പുറത്തുവിട്ടത്.
വിവാഹ നിശ്ചയം കഴിഞ്ഞെന്നും ഒരുമിച്ചുള്ള ജീവിതം തുടങ്ങുകയാണെന്ന അടികുറിപ്പോടെ ഇതേ ചിത്രം ബൗലോസും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ട്രംപിൻ്റെ ഭാര്യ മാർല മേപ്പൾസിലുണ്ടായ ഏക മകളാണ് 27കാരിയായ ടിഫാനി. ജോർജ്ടൌൺ യൂണിവേഴ്സിറ്റിയുടെ ലോ സ്കൂളിൽ നിന്ന് ബിരുദമെടുത്തയാളാണ് ടിഫാനി.
നെെജീരിയൻ ബിസിനസ് സാമ്രാജ്യത്തിൻ്റെ പിന്തുടർച്ചാവകാശിയാണ് ബൗലോസ്. ലാഗോസിൽ വളർന്ന ബൗലോസ് ലണ്ടനിലാണ് കോളേജ് പഠനം പൂർത്തിയാക്കിയത്. ട്രംപിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരങ്ങളിലും ബൗലോസ് പങ്കെടുത്തിട്ടുണ്ട്.
content highlights: Tiffany Trump gets engaged at White House hours before father leaves office