സ്ഥാനാർത്ഥി നിർണ്ണയം തുടങ്ങിയിട്ടില്ല; ന്യൂനപക്ഷം, സ്ത്രീകൾ, പുതുമുഖങ്ങൾ എന്നിവർക്ക് പ്രാതിനിത്യമെന്ന് മുല്ലപ്പള്ളി

mullapily ramchandran

കോൺഗ്രസ് ഒരു ആൾകൂട്ടം അല്ല കൂട്ടായ്മ ആണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കോണഗ്രസിനെതിരെ കെട്ടുകഥകളും ഊഹാപോഹങ്ങളും ചിലർ പറഞ്ഞു പരത്തുന്നുണ്ടെന്നും മാറ്റം ആഗ്രഹിക്കുന്ന ജനം അത് തിരിച്ചറിയുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കോണഗ്രസിലെ എല്ലാവർക്കും ഐക്യം ഉണ്ടാകണമെന്നും സ്ഥാനാർത്ഥി നിർണയങ്ങളുമായി ബന്ധപെട്ട് ഇപ്പോൾ നടക്കുന്നത് അഭ്യൂഹങ്ങളാണെന്നും മല്ലപ്പള്ളി പറഞ്ഞു.

ഹൈക്കമാൻഡ് അത്തരത്തിലൊരു ചർച്ചയിലേക്ക് കടന്നിട്ടില്ല. പുതുമുഖങ്ങൾ, സ്ത്രീകൾ, ന്യൂപക്ഷം എന്നിവർക്ക് സ്ഥാനാർത്ഥി പട്ടികയിൽ പ്രാതിനിത്യം ഉണ്ടാകുമെന്നും സ്ഥാനാർത്ഥി നിർണയം കുറ്റമറ്റ തരത്തിലുള്ളത് ആയിരിക്കുമെന്നും അദ്ധേഹം പറഞ്ഞു. സർക്കാർ സകല ആൾക്കാരേയും വെല്ലുവിളിക്കുന്നു. അഴിമതികളെ കമ്മീഷൻ വച്ച് വെള്ള പൂശാൻ ശ്രമിക്കുന്നു. ഇടത് കൺവീനർ പറയുന്നത് വർഗീയതയാണെന്നും മുല്ലപ്പള്ളി അഭിപ്രായപെട്ടു.

Content Highlights; mullapily ramchandran