വെക്കം മുഹമ്മദ് ബഷീറിൻ്റെ നീലവെളിച്ചം എന്ന നോവലിനെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. ആഷിഖ് അബുവാണ് സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ്, റിമ കല്ലിങ്കൽ, കുഞ്ചാക്കോ ബോബൻ, സൌബിൻ ഷാഹിർ എന്നീ താരങ്ങളാണ് പ്രധാനവേഷത്തിൽ അഭിനയിക്കുക. വെെക്കം മുഹമ്മദ് ബഷീറിൻ്റെ ജന്മദിനത്തിലാണ് സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനപ്പെടുത്തി വെെക്കം മുഹമ്മദ് ബഷീർ തന്നെ തിരക്കഥ എഴുതി ഭാർഗ്ഗവീനിലയം എന്ന സിനിമ പുറത്തുവന്നിരുന്നു. 1964ലാണ് ചിത്രം റിലീസ് ചെയ്തത്.
നീലവെളിച്ചം സിനിമയാക്കണമെന്നത് ഏറെനാളത്തെ കൊതിയായിരുന്നുവെന്നും എല്ലാം ഒത്തുവന്നത് ഇപ്പോഴാണെന്നും അഷിഖ് അബു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. നീലവെളിച്ചം 2021 അവസാനം ചിത്രീകരണം ആരംഭിക്കും. സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്.
ആഷിഖ് അബുവിൻ്റെ കുറിപ്പ്
സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. അക്ഷരസുൽത്താന്റെ നൂറ്റിപതിമൂന്നാം ജന്മദിനത്തിൽ ഈ വാർത്ത നിങ്ങളുമായി പങ്കുവെക്കാൻ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്റെ കുടുംബങ്ങൾക്കും
ശ്രീ ഗുഡ്നൈറ്റ് മോഹനും ഹൃദയത്തിൽ നിന്നും നന്ദി. നീലവെളിച്ചം ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കും.
content highlights: Aashiq Abu is going to make Vaikom Muhammad Basheer neelavelicham a movie