പതിനാലാം കേരള നിയമസഭയുടെ അവസാനത്തെ സമ്മേളനം ഇന്ന് അവസാനിക്കും. നാല് മാസത്തേക്കുള്ള വോട്ട് ഓൺ അക്കൌണ്ട് പാസാക്കി കൊണ്ടാണ് സഭ പിരിയുന്നത്. കിഫ്ബിയുമായി ബന്ധപെട്ട് വിമർശനങഅങൾ ഉന്നയിച്ച സിഎജിക്കെതിരായ പ്രമേയം മുഖ്യമന്ത്രി ഇന്ന് സഭയിൽ അവതരിപ്പിക്കും.
സർക്കാരിനെതിരായ കേന്ദ്ര ഏജൻസികളുടെ നീക്കങ്ങൾ അക്കമിട്ട് നിരത്തിയായിരിക്കും മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുന്നത്. ശ്രീനാരായണ ഗുരു ഓപ്പൺ സവകലാശാല ബില്ലും സഭ ഇന്ന് പരിഗണിക്കും. നിയമസഭ തെരഞ്ഞെടുപ്പിന് മുൻപുള്ള അവസാന സമ്മേളനമായതിനാൽ രാഷ്ട്രീയ പോരുകൾക്കും നിയമസഭ ഇന്ന് വേദിയാകും.
Content Highlights; Kerala niyamasabha assembly session ends today