കടക്കാവൂർ പോക്സോ കേസിൽ അമ്മക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. മകനെ ലൈംഗീകമായി ദുരുപയോഗം ചെയ്തുവെന്ന കേസിലാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയെ സർക്കാർ കോടതിയിൽ എതിർത്തിരുന്നു. നേരത്തെ തിരുവനന്തപുരം പോക്സോ കോടതി ജാമ്യം തള്ളിയതോടെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഡിസംബർ 18 നാണ് പോലീസ് അമ്മക്കെതിരെ കേസെടുത്തത്. വിവാഹ ബന്ധം വേർപെടുത്താതെ ഭർത്താവ് രണ്ടാം ബന്ധത്തിന് ശ്രമിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചതെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. അമ്മയെ കേസിൽ കുടുക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതായി ഇളയ മകന് വെളിപ്പെടുത്തിയിരുന്നു. ചേട്ടനെ മര്‍ദിച്ച് പരാതി നല്‍കുകയായിരുന്നുവെന്നും ഇളയ മകന് പറഞ്ഞിരുന്നു.
Content Highlights; mother got bail in Kadakkavoor Pocso case