‘വിഷം നൽകുന്ന അമ്മമാർക്ക് തുല്യം’; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മദ്യ നിരോധനം ഏർപെടുത്തണമെന്ന് ഉമാ ഭാരതി

impose liquor ban in all bjp ruled states Uma Bharati makes a public appeal to jp nadda

രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മദ്യം നിരോധിക്കണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷനോട് ഉമാ ഭാരതി ആവശ്യപെട്ടു. മധ്യപ്രദേശിൽ മധ്യഷോപ്പുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നിർദേശം വിവാദമായ പശ്ചാത്തലത്തിലാണ് ഉമാ ഭാരതി ട്വിറ്ററിലൂടെ മധ്യ നിരോധനം ഏർപെടുത്തണമെന്ന ആവശ്യം ഉന്നയിച്ചത്. ബിഹാറിൽ നടപ്പാക്കിയ മാതൃക പിന്തുടരണമെന്നാണ് ഉമാ ഭാരതി ട്വിറ്ററിലൂടെ നിർദേശിച്ചത്. മധ്യ നിരോധനം കൊണ്ടുവന്നത് ബീഹാർ തെരഞ്ഞെടുപ്പ് വിജയത്തെ ജെ.ഡി.യു അധ്യക്ഷൻ നിതീഷ് കുമാറിന് അനുകൂലമാക്കാൻ സഹായിച്ചു എന്നും ഉമാ ഭാരതി പറഞ്ഞു.

ലോക്ക്ഡൗൺ സമയത്ത് മദ്യ നിരോധനം നടപ്പിലായിരുന്നു. കോവിഡ് മൂലം മരണം സംഭവിക്കുന്നു, എന്നാൽ മദ്യം ലഭിക്കാത്തതിന്റെ പേരിൽ ആരും മരിക്കില്ലെന്ന് ഈ നടപടി വ്യക്തമാക്കുന്നുണ്ട് എന്നും അവർ ചൂണ്ടിക്കാണിച്ചു. ഭരണ സംവിധാനങ്ങൾ മദ്യശാലകൾ കൂട്ടാൻ ഉപയോഗിക്കുന്നത്, ‘അമ്മ തന്നെ കുട്ടിക്ക് വിഷം നൽകുന്നതിന് ‘ തുല്യമാണെന്നും ഉമാ ഭാരതി ട്വീറ്ററിൽ വ്യക്തമാക്കി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങളെ മദ്യം അതിയായി സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് നികുതി കൂട്ടാൻ മദ്യത്തിന്റെ പ്രചാരണം അല്ലാത്ത മാർഗങ്ങളിലൂടെ സർക്കാർ സഞ്ചരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Content Highlights; impose liquor ban in all bjp ruled states Uma Bharati makes a public appeal to jp nadda