കീർത്തി സുരേഷും ടോവിനോ തോമസും ഒന്നിക്കുന്നു; ‘വാശി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Vaashi first look poster

മലയാളത്തിലെ മുൻനിര ബാനറായ രേവതി കലാമന്ദിർ ഇടവേളക്ക് ശേഷം നിർമ്മാണം ചെയ്യുന്ന ചിത്രം വാശിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ടൊവിനോ തോമസും കീർത്തി സുരേഷുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത് മോഹൻലാലാണ്. കീർത്തി സുരേഷ് വീണ്ടും മലയാളത്തിലെത്തുന്ന സിനിമയാണ് വാശി. ജി. സുരേഷ് കുമാർ നിർമ്മിക്കുന്ന സിനിമയുടെ സഹനിർമ്മാണം മേനക സുരേഷും രേവതി സുരേഷുമാണ്.

തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്നീ സിനിമകളൊരുക്കിയ ഉർവശി തിയേറ്റേഴ്സാണ് വാശി തിയറ്ററുകളിലെത്തിക്കുന്നത്. റോബി രാജ് ഛായഗ്രഹണവും മഹേഷ് നാരായണൻ ചിത്രസംയോജനവും നിർവഹിക്കുന്ന വാശിയുടെ സംഗീതം കെെലാസ് മേനോനാണ്. പ്രശസ്ത നിശ്ചല ഛായാഗ്രാഹകനും ഗ്രന്ഥകര്‍ത്താവും കൂടിയായ ആര്‍. ഗോപാലകൃഷ്ണന്റെ മകനാണ് സംവിധായകനായ വിഷ്ണു ജി രാഘവ്.

content highlights: Vaashi first look poster