നേമം ബിജെപിയുടെ ഗുജറാത്തല്ല, കോൺഗ്രസിന്റെ രാജസ്ഥാനെന്ന് എംഎം ഹസൻ

Nemom is not bjp's Gujarat; mm Hassan

നേമം മണ്ഡലത്തിൽ ഇത്തവണ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് എം എം ഹസ്സൻ. നേമം ബിജെപിയുടെ ഗുജറാത്തല്ലെന്നും കോൺഗ്രസിന്റെ രാജസ്ഥാനാണെന്നും എംഎം ഹസ്സൻ വ്യക്തമാക്കി. കൂടാതെ സോളാർ കേസ് സിബിഐക്ക് വിട്ടത് സിപിഎമ്മിന്റെ പ്രതികാര നടപടിയാണെന്നും എംഎം ഹസ്സൻ പറഞ്ഞു. സോളാർ കേസ് പ്രചരണത്തിലൂടെയാണ് സിപിഐഎം അധികരാത്തിൽ എത്തിയത്. അത് വീണ്ടും ആവർത്തിക്കാനാണ് ശ്രമം.

പെരിയ, ഷുഹൈബ് കേസുകൾ സിബിഐക്ക് വിട്ടാൽ പ്രേരണാ കുറ്റത്തിന് പിണറായി വിജയനും പ്രതിയാകുമെന്ന് എം എം ഹസ്സൻ ആരോപിച്ചു. കേരളാ പോലീസ് അന്വേഷിച്ച് പരാജയപെട്ട കേസ് സിബിഐക്ക് വിടുന്നത് രാഷ്ട്രീയ ദുരുദ്യേശത്തോടെയാണ്. രാഷ്ട്രീയ പ്രതികാരമാണന്നും സിപിഎമ്മിന്റെ ഗതികേടാണിതെന്നും ഹസ്സൻ ആരോപിച്ചു. തുടർ ഭരണത്തിന് സോളാർ കേസ് പ്രചാരണമാണ് ഉദ്ധേശിക്കുന്നതെങ്കിൽ അത് വ്യാമോഹമായിരിക്കുമെന്നും അദ്ധേഹം പറഞ്ഞു.

Content Highlights; Nemom is not bjp’s Gujarat; mm Hassan