മുഖ്യമന്ത്രിയുടെ പരിപാടിയിൽ ക്ഷണിക്കാതെ എത്തിയ കെപിസിസി അംഗത്തെ അറസ്റ്റ് ചെയ്തു. ഇടുക്കി ജില്ലയിൽ നിന്നുള്ള കെപിസിസി അംഗം സിപി മാത്യുവാണ് അറസ്റ്റിലായത്. കേരള പര്യടനത്തിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രി തൊടുപുഴയിലെത്തിയത്. തൊടുപുഴയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു പരിപാടി. ഇടുക്കിയിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തുള്ളവർക്കും മത മേലധ്യക്ഷൻമാർക്കുമാണ് മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന് ക്ഷണമുണ്ടായിരുന്നത്.
ഇത് മറികടന്നാണ് സിപി മാത്യു എത്തിയത്. തോട്ടം തൊഴിലാളികളുടെ പ്രശ്നം മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കാൻ എത്തിയതാണെന്നാണ് സിപി മാത്യു ആദ്യം പറഞ്ഞത്. നേരത്തെ അനുവാദം വാങ്ങാത്തതിനാൽ പൊലീസ് അകത്തേക്കുള്ള പ്രവേശനം നിഷേധിച്ചു. തുടർന്ന് മാധ്യമങ്ങളോട് സംസാരിക്കവേ രാഷ്ട്രീയ വിഷയം ഉയർത്താൻ ശ്രമിച്ച സിപി മാത്രുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
content highlights: KPCC member who came to CM Pinarayi Vijayan’s program arrested