ഗതാഗത തടസ്സം നീക്കുന്നതിനായി അന്താരാഷ്ട്ര പദ്ധതികൾ നടപ്പാക്കും; പുതിയ വാഗ്ദാനങ്ങളുമായി നടൻ കമലഹാസൻ

kamal Hassan new promise to people prior to assembly election 2021

തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി പുതിയ വാഗ്ദാനങ്ങളുമായി നടൻ കമലഹാസൻ രംഗത്ത്. ജനപ്രതിനിധകളെ തിരിച്ചു വിളിക്കാൻ ഗ്രാമസഭകൾക്ക് അധികാരം നൽകും. പഞ്ചായത്ത് പ്രസിഡന്റിനും കൌൺസിലർമാർക്കും പ്രത്യേക ശമ്പളം നൽകുമെന്നും കമല ഹാസൻ വ്യക്തമാക്കി.

കൂടാതെ ചെന്നൈയിൽ പ്രളയം തടയുന്നതിനായി സിംഗപ്പൂർ മാതൃകയിൽ പദ്ധതി ഉണ്ടാക്കുമെന്നും അദ്ധേഹം പറഞ്ഞു. ഗതാഗത തടസ്സം നീക്കാൻ അന്താരാഷ്ട്ര പദ്ധതികൾ നടപ്പാക്കുമെന്നും മലൽഹാസൻ വാഗ്ദാനം ചെയ്തു. ഇതിന് മുൻപും ഇത്തരത്തിൽ വാഗ്ദനാവുമായി താരം രംഗത്ത് വന്നിരുന്നു.

Content Highlights; kamal Hassan new promise to people prior to assembly election 2021