ദി ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ആദ്യ ഭാഗം ഉൾപ്പെടെ നിരവധി സിനിമകൾ സംവിധാനം ചെയ്ത റോബ് കോഹനെതിരെ ലെെംഗികാരോപണവുമായി ഇറ്റാലിയൻ നടിയും സംവിധായകയുമായ ആസിയ അർജൻ്റോ. ഒരു ഇറ്റാലിയൻ ദിപപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ആസിയയുടെ വെളിപ്പെടുത്തൽ. അമിത അളവിൽ ലെെംഗികോത്തേജന മരുന്ന് നൽകി തന്നെ കോഹൻ പീഡിപ്പിച്ചു എന്നാണ് ഇവരുടെ ആരോപണം.
റോബ് കോഹൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ എക്സ് എക്സ് എക്സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ഒരു ദിവസത്തെ ചിത്രീകരണം കഴിഞ്ഞ് കോഹൻ ഹോട്ടലിൽ നടത്തിയ പാർട്ടിയിൽ എല്ലാവരും പങ്കെടുത്തിരുന്നു. പാർട്ടിയിൽ മദ്യപിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം കോഹൻ്റെ മുറിയിലേക്ക് പോയത് മാത്രമെ ഓർമ്മയുള്ളു. രാവിലെ ഉറക്കം ഉണർന്നപ്പോൾ താൻ കോഹൻ്റെ കിടക്കയിൽ നഗ്നയായി കിടക്കുകയായിരുന്നു എന്നും ആസിയ പറഞ്ഞു.
എന്നാൽ ആരോപണം അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് സംവിധായകൻ്റെ വക്താവ് അറിയിച്ചു. നടിയ സുഹൃത്തായാണ് കണ്ടിരുന്നതെന്നും ഇരുവർക്കുമിടയിൽ നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും വക്താവ് പറഞ്ഞു. 2019ൽ കോഹൻ്റെ മകളും പിതാവിനെതിരെ സമാനമായ ആരോപണങ്ങൾ ഉയർത്തിയിരുന്നു.
content highlights: Asia Argento accuses ‘The Fast and the Furious’ director Rob Cohen of sexual assault