പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ജനഗണമന പ്രോമോ വീഡിയോ പുറത്തുവിട്ടു. ക്വീൻ എന്ന സിനിമയ്ക്ക് ശേഷം ഡിജോ ഡോസ് സംവിധാനം ചെയ്യുന്ന ചിത്രം സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമിക്കുന്നത്. രാജദ്രോഹ കുറ്റം ആരോപിക്കപ്പെട്ട പ്രതിയായ പൃഥ്വിരാജിനെ ചോദ്യം ചെയ്യുന്ന പൊലീസ് ഓഫീസർ ആയിട്ടാണ് സുരാജ് പ്രോമോ വീഡിയോയിൽ എത്തുന്നത്.
ഗാന്ധിയെ കൊന്നതിൽ രണ്ടു പക്ഷമുള്ള നാടാണെന്നും താൻ ഊരിപ്പോരുമെന്നും സുരാജ് അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രത്തോട് ചോദ്യം ചെയ്യുന്നതിനിടെ പൃഥ്വിരാജ് പറയുന്നതാണ് വീഡിയോയിൽ ഉള്ളത്.
ഡ്രെെവിംഗ് ലെെസൻസിന് ശേഷം പൃഥ്വിരാജും സുരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജനഗണമന. ചിത്രത്തിൻ്റെ തിരക്കഥ ഷരീസ് മുഹമ്മദാണ്. ഛായാഗ്രഹണം സുദീപ് ഇളമണ്‍. സംഗീതം ജേക്സ് ബിജോയും. ജനഗണമന 2021 പകുതിയോടെ തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
content highlights: JanaGanaMana Promo released