കല്ലാറിൽ ആന ചരിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കല്ലാർ സ്വദേശി കൊച്ചുമോൻ എന്ന രാജേഷ് ആണ് അറസ്റ്റിലായത്. രാജേഷിന്റെ പുരയിടത്തിലാണ് ആന ചരിഞ്ഞത്. റബ്ബർ ഷീറ്റ് ഉണക്കാനുള്ള കമ്പിയിൽ കടത്തി വിട്ടിരുന്നു. ഈ വൈദ്യുതിയേറ്റാണ് ആന ചരിഞ്ഞത്. ചരിഞ്ഞ അമ്മ ആനയെ വിടാതെ നിന്ന കുട്ടിയാനയുടെ ചിത്രം വളരെ വേദന നിറഞ്ഞതായിരുന്നു. ശനിയാഴ്ചയാണ് തിരുവനന്തപുരം വിതുര കല്ലാറിലാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ചരിഞ്ഞ പിടിയാനക്ക് സമീപം ആനയെ തൊട്ടും തലോടിയും നിൽക്കുകയായിരുന്നു കുട്ടിയാന. നിലത്തു കിടന്ന പിടിയാനയെ എഴുന്നേൽപ്പിക്കാൻ വിഫല ശ്രമങ്ങളുമായി നടക്കുന്ന കുട്ടിയാനയുടെ ചിത്രം കരളലിയിപ്പിക്കുന്നതായിരുന്നു. സമീപത്തെങ്ങും കാട്ടാന കൂട്ടം ഇല്ലാതിരുന്നതിനാൽ കുട്ടിയാനയെ കാട്ടിലേക്ക് തിരിച്ചയക്കുന്നത് അപകടമാണെന്ന വിലയിരുത്തലിനെ തുടർന്ന് കുട്ടിയാനയെ കാപ്പുകോട് ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.
Content Highlights; elephant found dead in kallar one arrested