ശശികലയുടെ നാല് വർഷത്തെ ശിക്ഷാ കാലാവധി ഇന്ന് പൂർത്തിയാകും; കൊവിഡ് മുക്തയായ ശേഷം ചെന്നെെിലേക്ക് മടങ്ങും

Expelled AIADMK Leader Sasikala's 4-Year Jail Term to End

അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികലയുടെ നാല് വർഷത്തെ ശിക്ഷാ കാലാവധി ഇന്ന് പൂർത്തിയാകും. രാവിലെ 10.30 ന് ജയിൽ മോചന ഉത്തരവ് ആശുപത്രിയിൽ കഴിയുന്ന ശശികലക്ക് കൈമാറും. കൊവിഡ് മുക്തയായ ശേഷം അടുത്തയാഴ്ച ചെന്നൈയിലേക്ക് മടങ്ങാനാണ് പദ്ധതി. ശിക്ഷ കഴിഞ്ഞ് തിരികെയെത്തുന്ന ശശികലക്ക് വൻ സ്വീകരണം നൽകാനാണ് അനുയായികൾ പദ്ധതിയിട്ടിരിക്കുന്നത്.

ബെഗ്ളൂരു മുതൽ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയുള്ള സ്വീകരണ റാലിയാണ് നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈയിൽ ശക്തി പ്രകടനവും നടത്തും. ശശികലയുടെ വരവോടെ അണ്ണാ ഡി എം കെ പിളരുമെന്നാണ് ദിനകരപക്ഷത്തിന്റെ അവകാശവാദം. അസംതൃപ്തരായ പനീർസെൽവം പക്ഷത്തെ നേതാക്കൾ പാർട്ടി വിടുമെന്നും അവർ വാദിച്ചു.

അതേസമയം ശശികലയുടെ വരവ് തിരഞ്ഞെടുപ്പ് പ്രചരണ വേദിയാക്കി മാറ്റാനാണ് അമ്മ മുന്നേറ്റ കഴകത്തിന്റെ തീരുമാനം. എന്നാൽ വോട്ട് ഭിന്നത തടയാൻ ശശികലയെ എണ്ണാ ഡിഎംകെക്ക് ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് ബിജെപി. ചർച്ചക്കായി ജെപി നദ്ദ ശനിയാഴ്ച ചെന്നൈയിലേക്കെത്തും.

Content Highlights; Expelled AIADMK Leader Sasikala’s 4-Year Jail Term to End