ഓൺലെെൻ റമ്മി കേസിൽ ബ്രാൻഡ് അംബാസിഡർമാരായ താരങ്ങൾക്ക് നോട്ടീസ് അയച്ച് കേരള ഹെെക്കോടതി. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, നടി തമന്ന, മലയാള സിനിമ താരം അജു വർഗീസ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്. റമ്മി കളി തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതിയുടെ നടപടി. സംസ്ഥാന സർക്കാരിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഓൺലൈൻ റമ്മി കളി ചൂതാട്ടത്തിന്റെ പരിധിയിൽ വരും എന്നാരോപിച്ചാണ് ഒരു സ്വകാര്യ ഹർജി കോടതിയിൽ എത്തിയത്. അതിൽ സംസ്ഥാന സർക്കാരിനേയും സംസ്ഥാന ഐടി വകുപ്പിനേയും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയേയും എതിർകക്ഷികളാക്കിയിട്ടുണ്ട്.
നേരത്തെ ഓൺലെെൻ ചൂതാട്ട സ്ഥാപനങ്ങളുടെ പരസ്യത്തിൽ അഭിനയിക്കുന്നതിന് താരങ്ങൾക്ക് കോടതിയുടെ രൂക്ഷ വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. പ്രകാശ് രാജ്, തമന്ന, വിരാട് കോഹ്‌ലി, ബിസിസിഐ അധ്യക്ഷൻ സൌരവ് ഗാംഗുലി എന്നിവർക്ക് ചെന്നെെ ഹെക്കോടതിയുടെ രൂക്ഷ വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. ഓൺലെെൻ ചൂതാട്ടം ജനങ്ങളെ പ്രതികൂലമായി സ്വാധീനിക്കുമെന്ന് അറിയില്ലേയെന്ന് കോടതി ഇവരോട് ചോദിച്ചിരുന്നു.
content highlights: Online Rummy Case, High court sent a notice to Virat Kohli, Tamannaah and Aju Varghese